Click Below 👇 & Share This News

കേരളത്തിന്റെ ക്ഷേത്രോത്സവങ്ങളുടെ മാറ്റുകൂട്ടുന്ന നെറ്റിപ്പട്ടത്തിന് ഇനി ലോകറെക്കോർഡും. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് ഇരിങ്ങാലക്കുടയിലെ വിദ്യാർഥി സംഘമാണ് ഏറ്റവും നീളം കൂടിയ ആന നെറ്റിപ്പട്ടം തയ്യാറാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്.

16.9 അടി നീളവും 3.2 അടി വീതിയുമുള്ളതാണ് ഈ നെറ്റിപ്പട്ടം. റെസിൻ ഷീറ്റ്, ചുവന്ന വെൽവറ്റ് തുണി, ചെറിയ സ്വർണഗോളികൾ, പ്ലൈവുഡ്, കമ്പിളി, കോട്ടൺ നൂലുകൾ എന്നിവ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.

2026 ഓഗസ്റ്റ് 8-ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പരമ്പരാഗത കരകൗശലത്തിന് ആധുനിക മുഖം
ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളിലും പൂരപ്പറമ്പുകളിലും ആനയുടെ നെറ്റിയിലും തലയിലും അണിയുന്ന സ്വർണാഭരണമാണ് നെറ്റിപ്പട്ടം. ഈ പരമ്പരാഗത കലാരൂപത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോളേജിലെ വിവിധ വകുപ്പുകളിലെ വിദ്യാർഥികളും അധ്യാപകരും ഒന്നിച്ചത്.

അസിസ്റ്റൻ്റ് പ്രഫസർ പി എം സ്വാതിയുടെ നേതൃത്വത്തിൽ ഫിന്നി ഫ്രാൻസിസ്, അശ്വിൻ ദാസ് സി എസ്, അരവിന്ദ് എച്ച് നാഥ്, അർജുൻ എ ബി, മിഥുൽ എസ്, എഡ്വിൻ സി എസ്, ആന്റണി ജോഹൻ ജോയൽ, ആദിത്യ ജയൻ എന്നിവരടങ്ങുന്ന സംഘമാണ് നെറ്റിപ്പട്ടം രൂപകൽപ്പന നൽകിയത്.

മാസങ്ങളുടെ ആസൂത്രണത്തിനും കരവിരുതിനും ഒടുവിലാണ് ഈ ഭീമൻ നെറ്റിപ്പട്ടം യാഥാർഥ്യമായത്. കേരളത്തിന്റെ തനത് സംസ്കാരം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് പദ്ധതി ഏകോപിപ്പിച്ച ടീം പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com