തൃക്കാക്കര ഭാരത മാതാ കോളേജിലെ ഗവ. എയ്ഡഡ് ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബി എം സി ഡിജി സഖി പദ്ധതിയുടെ ഉദ്ഘാടനം ഉമാ തോമസ് എംഎൽഎ നിർവഹിക്കുന്നു. ഡോ. ജോൺ ടി എബ്രഹാം, ഫാ. സെൻ കല്ലുങ്കൽ , ഡോ. സൗമ്യ തോമസ്, ഡോ. താരാ ഗംഗാധരൻ , ദീപ വി , ഡോ. ജോൺസൺ കെ എം തുടങ്ങിയവർ സമീപം
Click Below 👇 & Share This News

കൊച്ചി: സ്‌മാർട്ട് ജോലിയാണ് കാലഘട്ടത്തിൻറെ ആവശ്യമെന്നും 24 മണിക്കൂർ തികയാത്ത മനുഷ്യൻ്റെ ഏക പോംവഴി അതാണെന്നും ഉമാതോമസ് എം എൽ എ പ്രസ്‌താവിച്ചു. സ്ത്രീ ശാക്തികരണ ഭാഗമായി സാമൂഹിക പ്രതിബദ്ധതയോടെ 34 സ്ത്രീകൾക്ക് തികച്ചും സൗജന്യമായി കമ്പ്യൂട്ടർ പരിശീലനം നൽകുന്ന ബി എം സി ഡിജി സഖി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ.

തൃക്കാക്കര ഭാരത മാതാ കോളേജിലെ ഗവ. എയ്ഡഡ് ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെൻ്റാണ് പദ്ധതി നടപ്പിലാക്കുന്നത്.

കോളേജ് പ്രിൻസിപ്പാൾ ഡോ. സൗമ്യ തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അസിസ്റ്റൻറ് ഡയറക്ടർ ഫാ. സെൻ കല്ലുങ്കൽ , അക്കാഡമിക് ഡയറക്ടർ ഡോ. ജോൺസൺ കെ എം , കമ്പ്യൂട്ടർ സയൻസ് ഡീൻ ഡോ. ജോൺ റ്റി ഏബ്രഹാം, വിമൻസ് സെൽ കോർഡിനേറ്റർ ഡോ. താരാ ഗംഗാധരൻ , കൺവീനർമാരായ ദീപ വി , സമൃദ്ധ പുതിയിൽ എന്നിവർ പ്രസംഗിച്ചു.

സർവകലാശാല തലത്തിൽ ആദ്യ പത്ത് റാങ്ക് നേടിയ ഇൻ്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മെഷീൻ ലേർണിംഗ് വിദ്യാർത്ഥികളെ അനുമോദിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com