Click Below 👇 & Share This News

തൃശ്ശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഒന്നാം വർഷ ബി.ടെക് എൻജിനീയറിങ് കോഴ്സിൽ നിലവിൽ ഉള്ള ഒഴിവുകൾ നികത്തുന്നതിനായി ആഗസ്റ്റ് 19 ന് ബുധനാഴ്ച കോളേജിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡാറ്റ സയൻസ്, ബയോടെക്നോളജി എഞ്ചിനീയറിങ്ങ്, മെക്കാനിക്കൽ എൻജിനീയറിങ്ങ്, കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്ങ്, സിവിൽ എൻജിനീയറിങ്ങ് എന്നീ ബിടെക് കോഴ്സുകളിൽ ആണ് ഒഴിവുകള്‍ ഉള്ളത്. കീം പ്രവേശന പരീക്ഷയിലെ റാങ്കിൻ്റെ അടിസ്ഥാനത്തിലും +2 മാർക്കിൻ്റെ അടിസ്ഥാനത്തിലും സ്കോളർഷിപ്പോടുകൂടി പഠിക്കുവാനുള്ള അവസരമുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും ആഗസ്റ്റ് 19 ന് രാവിലെ 09.00 മുതൽ വൈകിട്ട് 04 .30 വരെയുള്ള സമയത്തിനുള്ളിൽ കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാവുന്നതാണ്. അഡ്മിഷൻ സമയത്ത് എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കൺടക്ട് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഇൻകം സർട്ടിഫിക്കറ്റ്, ഇ.ഡബ്ല്യു. എസ് സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമെങ്കിൽ മാത്രവും ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9188400958, 8592040969 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com