Click Below 👇 & Share This News

കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിലുള്ള ഇന്നവേഷൻ ആൻഡ് ഷിപ്പ് എൻട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൻറർ(IEDC) സംഘടിപ്പിച്ച ‘ഐഡിയ ഫെസ്റ്റ് 2025-26’-ൽ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ നൂതന ആശയമായ ‘റോബോ ക്ലീൻ’ ഗ്രാന്റ് പിന്തുണയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പദ്ധതിയുടെ തുടർ വികസനത്തിനായി 2 ലക്ഷം രൂപയുടെ ഗ്രാന്റാണ് ലഭിക്കുക.

മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗിലെ ബിടെക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡേറ്റാ സയൻസ് അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികളായ അജിന മാത്യുവും ഫർഹാന എസ്.യും ചേർന്നാണ് ‘റോബോ ക്ലീൻ’ എന്ന ആശയം അവതരിപ്പിച്ചത്. മെറ്റ്സ് കോളേജ് ഐ ഇ ഡി സി കോർഡിനേറ്റർ പ്രൊഫ. ജെറിൻ ജോർജ്ജിൻ്റ അകമഴിഞ്ഞ പിന്തുണയും ഇവർക്ക് ഉണ്ടായിരുന്നു.

ഉയരം കൂടിയ കെട്ടിടങ്ങളുടെ Facade Cleaning കൂടുതൽ സുരക്ഷിതവും കാര്യക്ഷമവും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് ‘റോബോ ക്ലീൻ’ പദ്ധതി. കെട്ടിടങ്ങളുടെ പുറംഭാഗം വൃത്തിയാക്കുന്നതിനായി മനുഷ്യർ ഉയരത്തിൽ നേരിട്ട് ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യവും അതുവഴിയുണ്ടാകുന്ന അപകടസാധ്യതകളും കുറയ്ക്കുന്നതിന് റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കേരളത്തിലെ വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ നിരവധി നൂതന ആശയങ്ങളിൽ നിന്നാണ് ഗ്രാന്റ് പിന്തുണയ്ക്കായി പദ്ധതികൾ തിരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ ജില്ലയിൽ നിന്ന് ഗ്രാന്റിന് തിരഞ്ഞെടുക്കപ്പെട്ട ഏക ടീം എന്ന അഭിമാന നേട്ടവും മെറ്റ്സ് വിദ്യാർത്ഥികൾ സ്വന്തമാക്കി.

വിദ്യാർത്ഥികളിലെ നൂതന ചിന്ത, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സാമൂഹികവും വ്യാവസായികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള കഴിവ്, സംരംഭകത്വ മനോഭാവം എന്നിവയ്ക്കുള്ള അംഗീകാരമാണ് ഈ നേട്ടം.

‘റോബോ ക്ലീൻ’ ആശയം കൂടുതൽ വികസിപ്പിച്ച് പ്രായോഗിക ഉപയോഗത്തിനും ഭാവിയിൽ ഒരു സംരംഭമായി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ലഭിച്ച 2 ലക്ഷം രൂപയുടെ ഗ്രാന്റ് നിർണായക പിന്തുണയാകും.

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ, സി.ഇ.ഒ പ്രൊഫ. (അഡ്വ.) ഡോ. ജോർജ് കോലഞ്ചേരി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അംബിക ദേവി അമ്മ ടി, അദ്ധ്യാപകർ എന്നിവർ വിദ്യാർത്ഥികളായ അജിന മാത്യുവിനെയും ഫർഹാന എസ്.നെയും അഭിനന്ദിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com