Click Below 👇 & Share This News

സെന്റ് മേരീസ് കോളേജ് മണർകാട് NSS യൂണിറ്റ് 37-ന്റെ നേതൃത്വത്തിൽ ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾക്ക് പുതിയ വേദി.

മണർകാട്: സെന്റ് മേരീസ് കോളേജ് മണർകാട് NSS യൂണിറ്റ് 37-ന്റെയും കായിക വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിക്കുന്ന SMC Wellness Club-ന്റെ ഉദ്ഘാടനം ചരിത്ര വിഭാഗം മേധാവി ഡോ. മോയ്ദീൻ സി നിർവഹിച്ചു.

അധ്യാപക അനധ്യാപക വിദ്യാർത്ഥി സമൂഹത്തിൻറെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് വെൽനെസ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. ആരോഗ്യകരമായ ക്യാമ്പസ് എന്ന ആശയത്തെ മുൻനിർത്തി വ്യായാമം, കായിക പ്രവർത്തനങ്ങൾ, മാനസികാരോഗ്യം, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

സംസ്ഥാന അത്‌ലറ്റിക്സ് ടെക്നിക്കൽ ഒഫീഷ്യലും കോളേജ് കായിക വിഭാഗം മേധാവിയുമായ ഡോ. അരുൺ പി.ജെ പരിപാടിയുടെ മുഖ്യ പരിശീലനായി പ്രവർത്തിക്കും. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുപ റോസ് ബാബു, ഷൈൻ ഓ വി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com