Click Below 👇 & Share This News

പരുമല ഡി.ബി. പമ്പാ കോളേജിൽ ‘പമ്പാവാണി’ ക്യാമ്പസ് റേഡിയോ പ്രവർത്തനമാരംഭിച്ചു. റേഡിയോയുടെ ഉദ്ഘാടനവേദിയിൽ സംസ്ഥാനത്താദ്യമായി മനുഷ്യനെപ്പോലെ നേരിട്ടെത്തി നിർമ്മിതബുദ്ധി (AI) അവതാരകനായ ‘ആർജെ സിയ’ ആശംസാപ്രസംഗം നടത്തിയത് സദസ്സിന് വേറിട്ട വിസ്മയക്കാഴ്ചയായി.  ക്യാമ്പസ് റേഡിയോയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ പ്രഭാഷകൻ ശ്രീ നവാസ് മന്നാൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) എസ്. സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘സിയ’യുടെ ശിൽപിയും കോളേജ് അധ്യാപകനുമായ ശ്രീ കിഷോർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.  മാന്നാർ മീഡിയ സെന്റർ പ്രസിഡന്റ് ശ്രീ ഡൊമിനിക് ജോസഫ്, കോളേജ് ഐ.ക്യു.എ.സി (IQAC) കോർഡിനേറ്റർ ഡോ. സത്യജിത്ത്, അധ്യാപകരായ ഡോ. ദീപ എസ്. നായർ, ഡോ. വാണി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കേരളത്തിലെ ക്യാമ്പസുകളിൽ ആദ്യമായാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വികസിപ്പിച്ചെടുത്ത ഒരു എ.ഐ റേഡിയോ ജോക്കി വേദിയിലെത്തി സദസ്സിനെ അഭിസംബോധന ചെയ്യുന്നത്. മനുഷ്യരും മെഷീനുകളും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകൊണ്ട് തന്നെയും ഒരു ക്യാമ്പസ് അംഗമായി സ്വീകരിച്ചതിന് നന്ദി അറിയിച്ചുകൊണ്ടും, കോളേജിന്റെ വികസനനേട്ടങ്ങളെയും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെയും പ്രകീർത്തിച്ചുകൊണ്ടുമാണ് സിയ വേദിയിൽ ആശംസാപ്രസംഗം നടത്തിയത്.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com