Click Below 👇 & Share This News

സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ റിസർച്ച് ആൻഡ് പോസ്റ്റ് ഗ്രാജുവേറ്റ് വിഭാഗം ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം കോളജ് റിസേർച്ച് സെമിനാർ ഹാളിൽ രാവിലെ പത്തു മണിക്ക് നടന്നു.ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടി, അമേരിക്ക ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സ്കൂൾ ഓഫ് കൾച്ചറൽ ആൻഡ് ക്രിട്ടിക്കൽ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ എമിറിറ്റസ് പ്രൊഫ. ശ്രീദേവി മേനോൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷതവഹിച്ച ചടങ്ങിൽ ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. സാജോ ജോസ് സ്വാഗതം പറഞ്ഞു. “Talking Story” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ പ്രൊഫ. ശ്രീദേവി മേനോൻവിദ്യാർത്ഥികളിൽ ആശയവിനിമയശേഷിയും സർഗാത്മകതയും വിമർശനാത്മക ചിന്തയും വളർത്തുന്നതിന് കഥ പറച്ചിലിൻ്റെ സംസ്കാരം തിരിച്ചു പിടിക്കേണ്ടതിൻ്റെ ആവശ്യകതയിലൂന്നി സംസാരിച്ചു. ചരിത്രത്തിലിടം പിടിക്കാത്ത, പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് കഥകൾ അവരുടെ സാംസ്കാരിക സ്മൃതികൾ സംരക്ഷിക്കുവാനുള്ള ഉപാധികളാണ്. ചരിത്രങ്ങൾ മാറ്റിയെഴുതപ്പെടുന്ന കാലത്ത് ചരിത്രത്തിൻ്റെ വ്യക്തിപരമായ അടയാളപ്പെടുത്തലിന് കഥകൾ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ അവസാനിച്ച ചടങ്ങിൽ ഇംഗ്ലീഷ് അസോസിയേഷൻ സെക്രട്ടറി കുമാരി ജെയിൻ മരിയ ജോസ് നന്ദി പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com