Click Below 👇 & Share This News

മാള: മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതുതായി എത്തിയ വിദ്യാർത്ഥികൾക്കായി ‘ഫ്രഷേഴ്സ് ഡേ 2026’ സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തിലെ ജൂനിയർ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുമായി പരിചയപ്പെടാനും സൗഹൃദബന്ധങ്ങൾ വളർത്തിയെടുക്കാനും അവസരമൊരുക്കിയായിരുന്നു പരിപാടി.

കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ ഫ്രഷേഴ്സ് ഡേ ഉദ്ഘാടനം ചെയ്തു. BCA 2024 ബാച്ചിലെ ദേവാംഗന പി.ജി. സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ആരതി എസ്. അസി. പ്രൊഫ.,നന്ദി രേഖപ്പെടുത്തി.

പരിപാടിയുടെ ഭാഗമായി ജൂനിയർ വിദ്യാർത്ഥികളുടെയും സീനിയർ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും വിനോദ പരിപാടികളും അരങ്ങേറി. പുതുതായി കോളേജിലെത്തിയ വിദ്യാർത്ഥികൾക്ക് അധ്യാപകരുമായും സീനിയർ വിദ്യാർത്ഥികളുമായും അടുത്തിടപഴകാനും ക്യാമ്പസ് ജീവിതത്തെ പരിചയപ്പെടാനും ഫ്രഷേഴ്സ് ഡേ വേദിയായി.

സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകർന്നുനൽകിയ പരിപാടി വിദ്യാർത്ഥികൾക്ക് നവ്യമായ അനുഭവമായി. പ്രോഗ്രാമിന്റെ സ്റ്റുഡൻറ് കോർഡിനേറ്റർ BSc Al 2024 ബാച്ചിലെ അലീന റാഫേൽ ഈ പ്രോഗ്രാം വിജയപ്രദമാക്കി നടത്തുവാൻ സഹായിച്ച എല്ലാവരോടും നന്ദി അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com