Click Below 👇 & Share This News

തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ ഇൻ ചാർജ്ജും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ പ്രൊഫ. കെ. എൻ. രമേഷ് ആമുഖപ്രസംഗം നടത്തി. എൻഎസ്എസിന്റെ ലക്ഷ്യങ്ങളും പ്രവർത്തനരീതികളും അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു.

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി എൻഎസ്എസ് പതാക ഉയർത്തി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ ശക്തമായ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്താൻ യുവജനങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

ചടങ്ങിൽ കോളേജിലെ എൻഎസ്എസ് യൂണിറ്റിലെ മുഴുവൻ സ്റ്റുഡന്റ് വളണ്ടിയർമാരെയും ‘ഓപ്പറേഷൻ തൂഫാൻ’ വളണ്ടിയർമാരായി പ്രഖ്യാപിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. സമൂഹത്തിനും സഹജീവികൾക്കും ഉപകാരപ്പെടുന്ന പ്രവർത്തനങ്ങൾ തുടർന്നും ഏറ്റെടുക്കാൻ വിദ്യാർത്ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

തുടർന്ന് എൻഎസ്എസ് ഗീതം ആലപിച്ചു. ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com