Click Below 👇 & Share This News

ഇരിങ്ങാലക്കുട: കായികരംഗത്ത് തുടർച്ചയായി മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുട, കാലിക്കറ്റ് സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തിലെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരം നേടി. സർവകലാശാലയുടെ കീഴിലുള്ള 400-ലധികം കോളേജുകളിൽ നിന്നാണ് സെന്റ് ജോസഫ്‌സ് കോളേജ് ഈ അഭിമാനനേട്ടം കൈവരിച്ചത്.
വിദ്യാഭ്യാസത്തോടൊപ്പം കായികമികവിനും തുല്യപ്രാധാന്യം നൽകുന്ന സമഗ്രമായ കായികസംസ്കാരമാണ് കോളേജിന്റെ പ്രധാന ശക്തി. വർഷങ്ങളായി നിരവധി അന്തർദേശീയ, ദേശീയ, സർവകലാശാലാതല താരങ്ങളെ വളർത്തിയെടുത്ത കോളേജ്, വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനവും അടിസ്ഥാനസൗകര്യങ്ങളും പ്രോത്സാഹനവും ഉറപ്പാക്കുന്ന കായിക അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.
2025–26 അധ്യയന വർഷത്തിൽ മാത്രം കോളേജിൽ നാല് അന്തർദേശീയ താരങ്ങൾ ഉണ്ടായിരുന്നു. ഇവരിൽ സീയ മെൽറ്റിൽഡ ബൈജു പവര്‍ലിഫ്ടിങ്ങില്‍ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി കോളേജിനും രാജ്യത്തിനും, സംസ്ഥാനത്തിനും അഭിമാനമായി. കൂടാതെ 20 ദേശീയ താരങ്ങൾ, 48 ഇന്റർ യൂണിവേഴ്സിറ്റി താരങ്ങൾ, 17 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് താരങ്ങൾ എന്നിവരെ വാര്‍ത്തെടുക്കാന്‍ കോളേജിന് കഴിഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ കോളേജ് മത്സരങ്ങളിൽ വിവിധ കായിക ഇനങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിലായി 13 ചാമ്പ്യൻഷിപ്പുളും കോളേജ് സ്വന്തമാക്കി. മികച്ച കായിക അടിസ്ഥാനസൗകര്യങ്ങൾ, പരിശീലന സംവിധാനങ്ങൾ, താരങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ, മികച്ച പരിശീലന പിന്തുണ എന്നിവയാണ് ഈ മുന്നേറ്റത്തിന് കരുത്ത് പകരുന്നത്. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ മൂന്ന് അക്കാദമികളും കോളേജിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലായി കോളേജിലെ ധാരാളം കായികതാരങ്ങൾ സ്പോട്ട്സ് കോട്ടയിലൂടെ ജോലി ലഭിച്ചിട്ടുണ്ട്.
കായികതാരങ്ങളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനൊപ്പം കായികത്തെ ക്യാമ്പസ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാക്കാനും കോളേജ് ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു. “ഈ പുരസ്കാരം വർഷം മുഴുവൻ അധ്വാനിച്ച കായികതാരങ്ങൾ, അവരെ നയിച്ച പരിശീലകർ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം, പിന്തുണ നൽകിയ മാനേജ്മെന്റ്, അധ്യാപകർ, ജീവനക്കാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ അംഗീകാരമാണ്. സെന്റ് ജോസഫ്‌സ് കോളേജിന്റെ ടീം സ്പിരിറ്റിനാണ് ഈ പുരസ്കാരം,” എന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com