Click Below 👇 & Share This News

കല്ലേറ്റുംകര: കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിലെ NSS വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 24-ന് ദേശീയ സേവന പദ്ധതി (NSS) ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
കോളേജിലെ മുഴുവൻ NSS വോളന്റിയർമാരെയും “തൂഫാൻ വാരിയേഴ്സ്” ആയി പ്രഖ്യാപിച്ചുകൊണ്ട് കോളേജ് പ്രിൻസിപ്പൽ ശ്രീമതി ദീപ്തി എസ്. പരിപാടി ഉദ്ഘാടനം ചെയ്തു.
ആളൂർ സബ് ഇൻസ്പെക്ടർ ശ്രീ. ജോയ്സൺ ടി. എ. ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് കോളേജിൽ നിന്ന് ആലൂർ സെന്ററിലേക്ക് ലഹരിവിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചു. ലഹരിക്കെതിരായ ശക്തമായ സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതായിരുന്നു വാക്കത്തോണിന്റെ ലക്ഷ്യം.വാർഡ് മെമ്പർ ശ്രീമതി മേരി ജോൺസൺ , NSS പ്രോഗ്രാം ഓഫീസർ നിമിത പി. സി., സ്റ്റാഫ് ക്ലബ് കോ-ഓർഡിനേറ്റർ സാബു പി. എ., ലക്ചറർ ദിവ്യ എ. എസ്. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
“ലഹരിമുക്ത ഇന്ത്യയ്ക്കായി” NSS വോളന്റിയർമാർ സദാ പ്രവർത്തനനിരതരായി നിലകൊള്ളുമെന്ന് പ്രതിജ്ഞയെടുത്തു. സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും ഉയർത്തിപ്പിടിച്ചുകൊണ്ട് NSS ദിനാഘോഷം ശ്രദ്ധേയമായി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com