Click Below 👇 & Share This News

തൃശ്ശൂർ: തൃശ്ശൂർ സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്) രക്ഷാകർതൃ അധ്യാപക സംഘടനയുടെ (PTA) 2025–26 അധ്യക്ഷ വർഷത്തെ വാർഷിക പൊതുയോഗം സെപ്റ്റംബർ 30-ന് കവിപ്രതിഭ ഹാളിൽ വെച്ച് നടന്നു.
കുമാരി അമല ബാബുവും സംഘവും ആലപിച്ച പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പിടിഎ വൈസ് പ്രസിഡന്റ് ഡോ. ബിജു തോമസ് സ്വാഗതം ആശംസിച്ചു. പിടിഎ സെക്രട്ടറി ഡോ. വിജു എം.ജെ. പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഡോ. ഷോൺ പോൾ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. പ്രിൻസിപ്പലും പിടിഎ പ്രസിഡന്റുമായ റവ. ഫാ. ഡോ. മാർട്ടിൻ കെ.എ. അധ്യക്ഷ പ്രസംഗം നടത്തി.


തുടർന്ന് 2026–27 അക്കാദമിക് വർഷത്തേക്കുള്ള പുതിയ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രിൻസിപ്പൽ റവ. ഫാ. ഡോ. മാർട്ടിൻ കെ.എ. പ്രസിഡന്റായും സി. പി. നാരായണൻ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. വിജു എം.ജെ. (സെക്രട്ടറി), സീന ജോബി (ജോയിന്റ് സെക്രട്ടറി), ഡോ. ഷോൺ പോൾ (ട്രഷറർ) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ.
ഒ.കെ. ഗ്ലെഷിൻ, ജോസ് ലിയോൺ, ലിസമ്മ, കൃഷ്ണവേണി എന്നിവരെ രക്ഷാകർതൃ പ്രതിനിധികളായും ഡോ. സുനിൽ സണ്ണി, ഡോ. ശ്രീജിത്ത് രാജ്, അഞ്ചലി കാരറ്റ്, മെറിന്ന മാർഗ്രെറ്റ് എന്നിവരെ അധ്യാപക പ്രതിനിധികളായും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പനങ്ങാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ഡോ. അനിൽ ജോർജ് കെ., ഡോ. വിമലാ ജോസ്, ഡോ. ഫെബിൻ ബേബി, അസോസിയേറ്റ് ബർസാർ ഫാ. ഡോ. ഫ്ലെർജിൻ ആന്റണി, ഓഫീസ് സൂപ്രണ്ട് ജോബി എ.വി. എന്നിവരാണ് എക്സ്-ഒഫിഷ്യോ അംഗങ്ങൾ.
പൊതുചർച്ചകൾക്ക് ശേഷം വൈസ് പ്രിൻസിപ്പൽ ഡോ. വിമലാ ജോസ് നന്ദി രേഖപ്പെടുത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com