Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ്ഓഫ്‌ അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ 2025- 26 അധ്യയനവർഷത്തെ മാഗസിൻ പ്രകാശനം നടത്തി. കോളേജ് ചെയർമാൻ അതുൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർഡി സി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷണാ ത് “സൃഷ്ടി “മാഗസിൻ പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബു മുഖ്യ പ്രഭാഷണം നടത്തി. സ്റ്റുഡന്റ് എഡിറ്റർ ഷെറിൻ സി എസ് സ്വാഗതവും മാഗസിന്‍റെ ഉള്ളടക്കത്തെ കുറിച്ചുള്ള അവതരണം യൂണിയൻ അഡ്വൈസർ അസിസ്റ്റന്റ് പ്രൊഫസർ ടിന്റു ടി ആർ, എഡിറ്റോറിയൽ അവതരണം സ്റ്റാഫ് എഡിറ്റർ രചന കെ യു എന്നിവരും നടത്തി.മാഗസിന് ആശംസകൾ അറിയിച്ച് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി കണ്ണൻ രവീന്ദ്രൻ, വിദ്യാർത്ഥി പ്രതിനിധികളായ സൗരവ്,സായൂജ് കൃഷ്ണ എന്നിവർ സംസാരിച്ചു. യൂണിയൻ മെമ്പർ സൂരജ് കൃഷ്ണ നന്ദി രേഖപ്പെടുത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com