Click Below 👇 & Share This News

ഇരിങ്ങാലക്കുട: ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുട, ചരിത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഒക്ടോബർ 1ന് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിലും ക്രൈസ്റ്റ് വിദ്യാനികേതനിലും വ്യത്യസ്ത പരിപാടികൾ നടന്നു.
ക്വിസ് മത്സരം, ഗാന്ധിജിക്ക് കത്തെഴുത്ത് മത്സരം, ഗാന്ധിജിയുടെ അപൂർവ ചിത്രങ്ങളുടെ പ്രദർശനം എന്നിവയാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ പ്രോഗ്രാം കോർഡിനേറ്ററും ചരിത്രവിഭാഗം മേധാവിയുമായ ശ്രീമതി ജിൻസി എസ്. ആർ. സ്വാഗതം ആശംസിച്ചു.
ഒന്നാം വർഷ എം.എ. ചരിത്ര വിദ്യാർത്ഥികളാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. മഹാത്മാഗാന്ധിയുടെ ജീവിതവും ആശയങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളും സ്കൂൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടികൾ ഗാന്ധിയൻ ആശയങ്ങളെയും മൂല്യങ്ങളെയും അടുത്തറിയുന്നതിനും അവയെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നതിനും അവസരമായി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com