Click Below 👇 & Share This News

കല്ലേറ്റുംകര: കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ പോളിടെക്നിക് കോളേജിൽ പുതിയ കോഡിംഗ് ക്ലബ്ബായ ‘ന്യൂറ കോഡിംഗ് ക്ലബ്ബിൻ്റെ’ ഉദ്ഘാടനവും കോളേജിൻ്റെ പുതിയ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനവും പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. 2026 സെപ്റ്റംബർ 25-ന് കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ കോഡിംഗ് ക്ലബ്ബിന്റെ ഉദ്ഘാടനവും കോളേജിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ചിംഗും നിർവ്വഹിച്ചു.


വിദ്യാർത്ഥികളുടെ സാങ്കേതിക നൂതനാശയങ്ങളെ പ്രായോഗിക പ്രോജക്റ്റുകളാക്കി മാറ്റിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് കോളേജിൽ കോഡിംഗ് ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗം ലക്ചറർമാരായ ഫിൻസി ഫ്രാൻസിസ്, ശരണ്യ എം.എസ്., വിഷ്ണു എന്നിവർ കോർഡിനേറ്റർമാരായി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വവും മേൽനോട്ടവും നൽകുന്നു. വിദ്യാർത്ഥികളിൽ പ്രോഗ്രാമിംഗ് പ്രവീണ്യവും ക്രിയേറ്റീവ് ചിന്തകളും പ്രോബ്ലം സോൾവിംഗ് ശേഷിയും വളർത്താൻ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ സഹായകരമാകും.
കോളേജിന്റെ പുതിയ ഔദ്യോഗിക വെബ്സൈറ്റ് കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിലെ അവസാന വർഷ വിദ്യാർത്ഥികൾ പൂർണ്ണമായും സ്വയം വികസിപ്പിച്ചെടുത്തതാണ് എന്ന പ്രത്യേകതയുമുണ്ട്. ഡെമോൺസ്ട്രേറ്റർ അതുലിന്റെ സജീവമായ മാർഗ്ഗനിർദ്ദേശത്തിലും സൂപ്പർവിഷനിലാണ് വിദ്യാർത്ഥികൾ ഈ വെബ്സൈറ്റ് നിർമ്മാണം വിജയകരമായി പൂർത്തിയാക്കിയത്. കോളേജ് പ്രിൻസിപ്പൽ ദീപ്തി എസ്., കമ്പ്യൂട്ടർ എൻജിനീയറിംഗ് വകുപ്പ് മേധാവി (HOD) രാജി ആർ., കമ്പ്യൂട്ടർ എൻജിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിംഗ് വിഭാഗങ്ങളിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ എന്നിവരുടെ പൂർണ്ണ പിന്തുണയോടും സഹകരണത്തോടും കൂടിയാണ് കോഡിംഗ് ക്ലബ്ബ് രൂപീകരിച്ചത്.
ചടങ്ങിൽ അളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി റോസിലിൻ ഫ്രാൻസിസ്, വാർഡ് മെമ്പർ ശ്രീമതി മേരി ജോൺസൺ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീ ബാബു തോമസ്, സി.പി.എം. എൽ.സി. സെക്രട്ടറി ശ്രീ ഐ.എൻ. ബാബു, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീ നൈജു ജോസഫ്, ബി.ജെ.പി. അളൂർ മണ്ഡലം പ്രസിഡൻ്റ് ശ്രീ പി.എസ്. സുബീഷ്, സി.പി.ഐ. മണ്ഡലം പ്രസിഡന്റ് ശ്രീ ഷാജു ജോസഫ്, കല്ലേറ്റുംകര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ എൻ.കെ. ജോസഫ്, ബി.വി.എം.എച്ച്.എസ്. മാനേജർ ശ്രീ വർഗീസ് പന്തലൂർക്കാരൻ, അലുമ്നി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ശ്രീ എം.കെ. അജേഷ്, അളൂർ കൃഷി ഓഫീസർ ശ്രീമതി ടീന സിമന്തി, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീമതി രശ്മി ആൻ്റണി, പി.ടി.എ. ജോയിൻ്റ് സെക്രട്ടറി ശ്രീമതി ലത ഹരിദാസ്, പ്രിൻസിപ്പൽ ദീപ്തി എസ്., എച്ച്.ഒ.ഡി. രാജി ആർ., വിവിധ വകുപ്പ് മേധാവികൾ, വിദ്യാർത്ഥികൾ എന്നിവരും രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖരും സംബന്ധിച്ചു.
കൂടുതൽ വിവരങ്ങൾക്ക് / For Further Information:
പ്രിൻസിപ്പൽ / പി.ആർ.ഒ
കെ. കരുണാകരൻ മെമ്മോറിയൽ പോളിടെക്നിക് കോളേജ്, കല്ലേറ്റുംകര, തൃശൂർ – 680683
ഫോൺ: 0480-2720746, 8547005080 | ഇമെയിൽ: mptmala @ihrd.ac.in
വെബ്സൈറ്റ്: www.kkmmptc.ac.in

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com