Click Below 👇 & Share This News

തൃശൂർ മാളയിലെ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാഷണൽ സർവീസ് സ്കീം (എൻ എസ് എസ്) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി അപ്പോളോ ആഡ്‌ലെക്സ് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. “എൻഎസ്എസ് ഡേ” ആഘോഷത്തിന്റെ ഭാഗമായും കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്. സെല്ലിന്റെ രക്തദാന പദ്ധതിയുടെ ഭാഗമായും സംഘടിപ്പിച്ച ക്യാമ്പിൽ മികച്ച പങ്കാളിത്തം രേഖപ്പെടുത്തി.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീലക്ഷ്മി, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഷിൻസി പി.ജി. എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ അങ്കമാലി അപ്പോളോ ആഡ്‌ലെക്സ് ആശുപത്രി ജനറൽ മെഡിസിൻ മെഡിക്കൽ ഓഫീസർ ഡോ. അനറ്റ ചാക്കോ, ബ്ലഡ് ബാങ്ക് മാനേജർ സജേഷ് എസ് എക്സിക്യൂട്ടീവ് ജോസ്ആൻ്റോ ജോർജ് എന്നിവർ സേവനമനുഷ്ഠിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ്. വളണ്ടിയർ സെക്രട്ടറിമാരായ ഫരീസ് കെ. എ., ആർദ്ര സി രതീഷ് എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്, മെറ്റ്സ് പോളിടെക്നിക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ച് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. യോഗ്യരായ ദാതാക്കളിൽ നിന്നായി 22 യൂണിറ്റ് രക്തം ദാനമായി ശേഖരിക്കുവാൻ സാധിച്ചു
രക്തദാനത്തിനുള്ള അംഗീകാര സർട്ടിഫിക്കറ്റും പുരസ്കാരവും പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീലക്ഷ്മി, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഷിൻസി പി.ജി., മെറ്റ്സ് ഗ്രൂപ്പ് സി.ഇ.ഒ. അഡ്വ. ഡോ. ജോർജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ എൻഎസ്എസ് വളണ്ടിയർ സെക്രട്ടറിമാർ, എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
സമൂഹത്തോടുള്ള ഉത്തരവാദിത്വബോധവും മാനവിക മൂല്യങ്ങളും വളർത്തുന്നതിൽ എൻ.എസ്.എസ്. പ്രവർത്തനങ്ങൾ നിർണായകമാണെന്ന് ചെയർമാൻ ഡോ. ഷാജു ആൻ്റണി അയിനിക്കൽ അഭിപ്രായപ്പെട്ടു. രക്തദാനം ചെയ്ത എല്ലാവരെയും ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡോ. പോൾ മുണ്ടാടൻ അഭിനന്ദനങ്ങൾ അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com