Click Below 👇 & Share This News

തൃശൂർ മാള മെറ്റ്‌സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ‘സി.ഡി.എ’ (CDA – Creating Digital Aspirants) യുമായി സഹകരിച്ച് ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. “AI-Driven World: Opportunities, Skills & Career Paths” എന്ന വിഷയത്തിലായിരുന്നു വർക്ക് ഷോപ്പ്. പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസാണ്. കോമേഴ്സ് വിഭാഗം അസി. പ്രൊഫസറും പ്രോഗ്രാം കോർഡിനേറ്ററുമായ സാന്ദ്ര എം എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കോളേജ് യൂണിയൻ വൈസ് ചെയർമാൻ അലീന റാഫേൽ നന്ദി പ്രകാശിപ്പിച്ചു.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തുണ്ടാകുന്ന തൊഴിലവസരങ്ങൾ, ആവശ്യമായ കഴിവുകൾ, മികച്ച കരിയർ സാധ്യതകൾ എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു. ക്ലാസുകൾ നയിച്ചത് അശ്വതി റാഫേൽ, സെയ്ത് സമ്മസ്, അഖിലാനാഥ് എന്നിവരാണ്.
അവസാനവർഷ വിദ്യാർത്ഥികൾ പങ്കെടുത്ത വർക്ക്‌ഷോപ്പിൽ തത്സമയ പരിശീലനവും ചോദ്യോത്തര വേളയും ഉൾപ്പെടുത്തിയിരുന്നു. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പുതിയ കാലത്തെ മാർക്കറ്റിംഗ് രീതികൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ക്ലാസുകൾ നടന്നു

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com