Click Below 👇 & Share This News

പരുമല: ഡി.ബി. പമ്പാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തിരുവല്ല നിയോജകമണ്ഡലം എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സുരേഷ് എസ്. അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. രതീഷ് കുമാർ എ. ആമുഖപ്രഭാഷണം നടത്തി.
ചടങ്ങിന്റെ ഭാഗമായി മുൻ അധ്യാപകരെ ആദരിക്കുന്ന ‘ഫുട്പ്രിന്റ്സ്’ പരിപാടിയും നടന്നു.
2023–26 ബാച്ചിലെ മഹാത്മാഗാന്ധി സർവകലാശാല ബി.എ. പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ ആലിയ നൗഷാദിനെ ചടങ്ങിൽ അനുമോദിച്ചു. സർവകലാശാല സെനറ്റ് അംഗം ശ്രീ ഉണ്ണി എം. എസ്., ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ ഡോ. സത്യജിത്ത് എസ്. തുടങ്ങിയവർ ആശംസകൾ നേർന്നു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി രാധിക ലക്ഷ്മി എ. നന്ദി പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com