Click Below 👇 & Share This News

സാങ്കേതികവിദ്യയിലെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തുവാൻ വനിതകൾ മുന്നോട്ടുവരണമെന്ന് എറണാകുളം കളക്ടർ പ്രിയങ്ക ജി.ഐഎഎസ് ആഹ്വാനം ചെയ്തു. കൊച്ചി തൃക്കാക്കര ഭാരത മാതാ കോളേജിലെ ഗവ. എയ്ഡഡ് ഇൻ്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെൻ്റും വിമൻ സെല്ലും ചേർന്ന് സംഘടിപ്പിച്ച ഡിജിസഖി പ്രോഗ്രാമിന്റെ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു ജില്ലാ കളക്ടർ.

പ്രഥമ പ്രചോദനം നഷ്ടപ്പെടാതെ ഡിജിസഖി പൂർത്തിയാക്കിയ ആശാ വർക്കർമാരും വീട്ടമ്മകളുമായ പതിനെട്ട് വനിതകളെയും തികച്ചും സൗജന്യമായി പരിശീലനം നൽകിയ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മെഷിൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിനെയും കളക്ടർ പ്രത്യേകം അനുമോദിച്ചു. ജില്ലാ ഭരണകൂടം ഭാരതമാത കോളേജുമായി സഹകരിച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് കളക്ടർ പറഞ്ഞു.

” റി ലവ് ” പദ്ധതിയുടെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് കളക്ടർ നിർവഹിച്ചു. പുനരുപയോഗത്തിന്റെ നൻമകൾ പ്രാവർത്തികമാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനാകുമെന്ന് കളക്ടർ പ്രസ്‌താവിച്ചു.

സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.സൗമ്യ തോമസ് അധ്യക്ഷയായിരുന്നു. അക്കാഡമിക് ഡയറക്ടർ ഡോ. ജോൺസൺ കെ എം , കമ്പ്യൂട്ടർ സയൻസ് ഡീനും വകുപ്പ് മേധാവിയുംആയ ഡോ. ജോൺ റ്റി എബ്രഹാം, വിമൻസ് സെൽ കോഡിനേറ്റർ ഡോ. താരാ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോ. ബിനി, ഡിജി സഖി പദ്ധതിയുടെ കോഡിനേറ്റർമാരായ ദീപ വി , സമൃദ്ധ പുതിയിൽ എന്നിവർ സന്നിഹിതരായിരുന്നു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com