Click Below 👇 & Share This News

പാവറട്ടി: സെയ്ന്റ് ജോസഫ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2023-26 യു. ജി , 2024-26 പി. ജി. ബാച്ചുകളുടെ ബിരുദദാന ചടങ്ങ് നടത്തി. കോളേജ് സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങിൽ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി പി മുഖ്യാതിഥിയായി .വിദ്യാർത്ഥികൾക്കുള്ള ഭാവി അവസരങ്ങളെക്കുറിച്ച് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മുൻനിർത്തി അദ്ദേഹം കുട്ടികളെ ബോധവത്കരിച്ചു. സി.എം.ഐ ദേവമാതാ പ്രൊവിൻസ് കൗൺസിലർ ഫോർ എഡ്യൂക്കേഷൻ & മാസ്സ് മീഡിയ കമ്മ്യൂണിക്കേഷൻ, ഫാദർ ലിജോ ബ്രഹ്മകുളം സി.എം.ഐ മുഖ്യപ്രഭാഷകനായി. കോളേജ് മാനേജർ ഫാദര്‍ സെബി പാലമറ്റത്ത് സി.എം.ഐ അധ്യക്ഷപ്രസംഗം നടത്തി.കോളേജ് ഡയറക്ടർ ഫാദർ ജിതിൻ ജോസ് കാളൻ സി.എം.ഐ അനുഗ്രഹപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ(ഡോ.) ബിജു ജോണ്‍.എം., പിടിഎ പ്രസിഡന്റ്‌ റുബീന ഷാഹിദ്, വൈസ് പ്രിന്‍സിപ്പാള്‍ ഷെറീന ജോണി എന്നിവർ പ്രസംഗിച്ചു.ചിത്രവിവരണം : പാവറട്ടി സെയ്ന്റ് ജോസഫ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ബിരുദദാന ചടങ്ങിൻ്റെ ഉദ്ഘാടനം ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി പി നിലവിളക്ക് കൊളുത്തി നിർവഹിക്കുന്നു

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com