Click Below 👇 & Share This News

തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകർക്കും വിദ്യാർഥികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവിടങ്ങളിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും മൗലികാവകാശങ്ങളും മൗലിക കടമകളും എന്ന വിഷയത്തിൽ ക്ലാസ് നടത്തി.

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ.യും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവുമായ പ്രൊഫ. അഡ്വ. ഡോ. ജോർജ് കോലഞ്ചേരി ക്ലാസിന് നേതൃത്വം നൽകി. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെക്കുറിച്ചും ഓരോ പൗരനും നിർവഹിക്കേണ്ട മൗലിക കടമകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും സംശയങ്ങൾക്ക് മറുപടി നൽകി.

അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ജോഷ്വ ടി.ആർ., സൗപർണിക ടി.എം., അർദ്ര സി. രതീഷ് എന്നീ എൻഎസ്എസ് വളണ്ടിയർമാരുടെ മാനവഗീത ആലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ.എൻ. രമേശ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീലക്ഷ്മി സി എസ് , എൻ.എസ്.എസ്. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഷിൻസി എന്നിവരുടെ നേതൃത്വത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച്, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീലക്ഷ്മി സി.എസ്. നന്ദി രേഖപ്പെടുത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com