Click Below 👇 & Share This News

നാട്ടിക ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കോളേജ് യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ് ഉദ്ഘാടനവും വിപുലമായ പരിപാടികളോടെ നടന്നു.ചടങ്ങിൽ കൊമേഴ്‌സ് വിഭാഗം അധ്യാപിക രേഷ്മ കെ. എ. സ്വാഗതം ആശംസിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ഗോകുൽ പി. എസ്. അധ്യക്ഷപ്രസംഗം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ഷിബു മുഖ്യപ്രഭാഷണം നടത്തി.തൃശൂർ ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ മെമ്പർ അമൽ ടി. പ്രേമൻ, നാട്ടിക ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോമൻ ടി. പി., എട്ടാം വാർഡ് മെമ്പർ നിഷ ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. എസ്. ഷിബു എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

തുടർന്ന് കോളേജ് യൂണിയൻ ഉദ്ഘാടനം അമൽ ടി. പ്രേമനും, ആർട്സ് ക്ലബ് ഉദ്ഘാടനം സോമൻ ടി. പി.യും, ആർട്സ് ഫെസ്റ്റിവൽ ഉദ്ഘാടനം നിഷ ഉണ്ണികൃഷ്ണനും നിർവഹിച്ചു.ചടങ്ങിനോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം കൊമേഴ്‌സ് വിഭാഗം മേധാവി പാർവതി കെ. വി.യും, ബി.സി.എ വിഭാഗം മേധാവി കണ്ണൻ രവീന്ദ്രനും ചേർന്ന് നിർവഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഹരിത പുഷ്പക്, ആർട്സ് ക്ലബ് അഡ്വൈസറും കൊമേഴ്‌സ് വിഭാഗം അധ്യാപികയുമായ ശ്രീഷ മോഹൻ എന്നിവരും 18 യൂണിയൻ അംഗങ്ങളും ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ കെ. എസ്. നന്ദി രേഖപ്പെടുത്തിയതോടെ ചടങ്ങുകൾ സമാപിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com