Click Below 👇 & Share This News

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ ജൂൺ 29 തിങ്കളാഴ്ച ഒന്നാം വർഷ ബിരുദാനന്തരബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം കുറിച്ചു കൊണ്ട് കോളേജ് റിസർച്ച് സെമിനാർ ഹാളിൽ രാവിലെ 10 മണിക്ക് “നൊവീഷ്യ” പരിപാടി സംഘടിപ്പിച്ചു. പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി വിദ്യാർത്ഥിനികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.തുടർന്ന് കെമിസ്ട്രി 2022 ബാച്ച് പൂർവ്വ വിദ്യാർത്ഥിനിയും ചിക്കാഗോ ഇല്ലിനോയിസ് സർവകലാശാല ഗവേഷകയുമായ കുമാരി മരിയ ടി ബി തൻ്റെ ഗവേഷണ പാതയെ കുറിച്ചും ഗവേഷണ സാധ്യതകളെ കുറിച്ചും സദസിനോട് സംവദിച്ചു. ഒന്നാം വർഷ കൊമേഴ്‌സ് വിഭാഗം വിദ്യാർത്ഥിനി കുമാരി നന്ദന നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടിക്ക് തിരശീല വീണു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com