Click Below 👇 & Share This News

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ ബേസിക് സയൻസസ് ആൻഡ് ഹ്യൂമാനിറ്റീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ “ക്രൈ സ്റ്റാലിസ്റ്റ് 2026” എന്ന പേരിൽ സംസ്ഥാനതല ഇന്റർസ്കൂൾ സയൻസ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

2026 സെപ്റ്റംബർ 15-ന് രാവിലെ 9 മണിക്ക് ക്രിസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്, ഇരിങ്ങാലക്കുടയിൽ വച്ചാണ് മത്സരം നടക്കുന്നത്. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം.

ഒരു സ്കൂളിൽ നിന്ന് പരമാവധി 3 ടീമുകൾക്ക് പങ്കെടുക്കാം. ഓരോ ടീമിലും 2 വിദ്യാർഥികൾ വീതമായിരിക്കും. പ്രിലിമിനറി റൗണ്ടും ഫൈനൽ റൗണ്ടും ഉൾപ്പെടുന്നതാണ് മത്സരത്തിന്റെ ഘടന.

മത്സരത്തിലെ വിജയികൾക്കായി 10,000 രൂപയുടെ സമ്മാനത്തുക ഒരുക്കിയിട്ടുണ്ട്. ഒരു ടീമിന്റെ രജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. സെപ്റ്റംബർ 10, 2026 ആണ് രജിസ്ട്രേഷന്റെ അവസാന തീയതി.

ശാസ്ത്രത്തോടുള്ള കൗതുകവും അറിവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ സന്ദേശം “Where Curiosity Catalyses Brilliance” എന്നതാണ്.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com