Click Below 👇 & Share This News

സെന്റ് തോമസ് കോളേജ് തൃശ്ശൂരിൽ Xavier Board Week 2026-ന്റെ ഭാഗമായി കോളേജ് ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘Candlelight Remembrance, A Quiz on Our Founder’ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. കോളേജിന്റെ സ്ഥാപകനായ Rt. Rev അഡോൾഫസ് എഡ്വിൻ മെഡ്ലിക്കോട്ടിന്റെ ജീവിതവും ദർശനവും കോളേജിനായുള്ള സംഭാവനകളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തൃശ്ശൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായകമായ സ്ഥാനം വഹിക്കുന്ന സെന്റ് തോമസ് കോളേജിന് സമ്പന്നമായ പൈതൃകമാണുള്ളത്. സ്ഥാപകനായ Ret. Rev അഡോൾഫസ് എഡ്വിൻ മെഡ്ലിക്കോട്ടിന്റെ ദീർഘവീക്ഷണത്തിൽ വളർന്ന സ്ഥാപനം, കാലത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്ത് മുന്നേറിക്കൊണ്ട് അറിവും മൂല്യബോധവുമുള്ള നിരവധി തലമുറകളെ വാർത്തെടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.

കോളേജ് പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കെ. എ. പരിപാടി ഉദ്ഘാടനം ചെയ്തു. ക്വിസ് ക്ലബ് കോർഡിനേറ്റർ പ്രൊഫസർ ശ്രീ. മെസ്റ്റിൻ പി. സി. പരിപാടിക്ക് നേതൃത്വം നൽകി.
സെപ്റ്റംബർ 10-ന് ഉച്ചയ്ക്ക് 1 മണിക്ക് മെനാച്ചേരി ഹാളിൽ നടന്ന മത്സരത്തിൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. രണ്ട് പേരടങ്ങുന്ന ടീമുകളായാണ് മത്സരം നടന്നത്.

സ്ഥാപകന്റെ ജീവിതം, കോളേജിന്റെ ചരിത്രം, അദ്ദേഹത്തിന്റെ ദർശനം, സംഭാവനകൾ എന്നിവയെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. വിദ്യാർത്ഥികളിൽ ചരിത്രബോധവും പൊതുവിജ്ഞാനവും വളർത്തുന്നതിനും കോളേജിന്റെ പൈതൃകം പുതുതലമുറയിലേക്ക് കൈമാറുന്നതിനും പരിപാടി സഹായകമായി.
മത്സരത്തിലെ ഒന്നാം സമ്മാനമായി ₹1,000വും രണ്ടാം സമ്മാനമായി ₹500വും നൽകി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ‘Candlelight Remembrance’ സ്ഥാപകന്റെ ഓർമ്മകൾ പുതുക്കിയ ശ്രദ്ധേയമായ പരിപാടിയായി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com