Click Below 👇 & Share This News

തൃശ്ശൂർ സെൻ്റ് തോമസ് കോളേജിൽ മഹാത്മാഗാന്ധി സന്ദർശിച്ചതിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ബഹുമാനപ്പെട്ട കേരള ഉന്നത വിദ്യാഭ്യാസമന്ത്രി ശ്രീ റോജി ജോൺ ഉദ്ഘാടനം ചെയ്തു. അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷ പ്രസംഗം നടത്തി. തൃശ്ശൂർ കോർപറേഷൻ മേയർ ഡോ.നിജി ജസ്റ്റിൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ച സമ്മേളനത്തിൽ കോളേജ് മാനേജർ മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ പദ്ധതി രേഖ തൃശ്ശൂർ എം എൽ എ ശ്രീ. രാജൻ പല്ലൻ പ്രകാശനം ചെയ്തു. മഹാത്മാഗാന്ധി കോളേജിൽ സന്ദർശിച്ചപ്പോൾ 1927 ഒക്‌ടോബർ 14 ന് സമർപ്പിച്ച മംഗള പത്രം സെൻ്റ് തോമസ് കോളേജിലേയും കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലേയും ചരിത്ര അദ്ധ്യാപകനായിരുന്ന ഡോ എൻ ജെ.ഫ്രാൻസിസ് കോളേജ് മേനേജർ മാർ ടോണി നീലങ്കാവിലിന് കൈമാറി. ഗാന്ധി പുസ്തകങ്ങളുടെ സമാഹാരം സർവോദയ ചെയർമാൻ പിതാoബരൻ മാസ്റ്റർ കോളേജ്‌ ലൈബ്രറിയിലേക്ക് സൗജന്യമായി നൽകി. ചരിത്ര വിദ്യാർത്ഥികളുടെ ഗാന്ധി മ്യൂസിക്കൽ ഡ്രാമയോടെ ആരംഭിച്ച സമ്മേളനത്തിന് കോളേജ്‌ പ്രിൻസിപ്പാൾ റവ. ഡോ മാർട്ടിൻ കെ എ .സ്വാഗതം പറഞ്ഞു. കോർപറേഷൻ കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റിൻ ആശംസകളർപ്പിച്ച സമ്മേളനത്തിന് അസി പ്രൊഫസർ ഡാലിയ, ഡോ മിജോയ് ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com