Click Below 👇 & Share This News

തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്‌സ് വിഭാഗം മേധാവി പ്രൊഫ. രാജി ഹരിക്ക് 2026-ലെ കോമേഴ്‌സ് എജ്യുക്കേഷൻ ഐക്കൺ അവാർഡ് ലഭിച്ചു. കൊമേഴ്‌സ് വിദ്യാഭ്യാസ രംഗത്തെ അക്കാദമിക മികവിനും മികച്ച സംഭാവനകൾക്കും ആദരസൂചകമായാണ് പുരസ്‌കാരം.

കൊച്ചിയിൽ നടന്ന ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് വി.പി.യിൽ നിന്ന് പ്രൊഫ. രാജി ഹരി പുരസ്‌കാരം ഏറ്റുവാങ്ങി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ ഐ.എ.എസ്. ചടങ്ങിൽ സന്നിഹിതനായിരുന്നു.

ജെ.കെ. ഷാ കൊമേഴ്‌സ് എജ്യുക്കേഷൻ ലിമിറ്റഡിന് കീഴിലുള്ള ലോജിക് സ്കൂൾ ഓഫ് മാനേജ്‌മെന്റ്, മലയാളശബ്ദവുമായി സഹകരിച്ചാണ് കോമേഴ്‌സ് എജ്യുക്കേഷൻ ഐക്കൺ അവാർഡ് 2026 സംഘടിപ്പിച്ചത്. കൊമേഴ്‌സ് വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന അധ്യാപകരെയും അക്കാദമിക പ്രവർത്തകരെയും ആദരിക്കുന്നതിനായാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രൊഫ. രാജി ഹരിയുടെ നേട്ടത്തിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ, സി.ഇ.ഒ. അഡ്വ. പ്രൊഫ. ഡോ. ജോർജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ്, അദ്ധ്യാപകർ, ജീവനക്കാർ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com