filter: 0; fileterIntensity: 0.0; filterMask: 0; captureOrientation: 0; algolist: 0; multi-frame: 1; brp_mask:136; brp_del_th:0.0015,0.0007; brp_del_sen:0.1000,0.0100; motionR: 0; sv:16.2.13.1.W30; delta:null; bokeh:0; module: photo;hw-remosaic: false;touch: (0.56148183, 0.48284912);sceneMode: 3145728;cct_value: 0;AI_Scene: (-1, -1);aec_lux: 296.28595;aec_lux_index: 0;albedo: ;confidence: ;motionLevel: 0;weatherinfo: null;temperature: 40;zeissColor: bright;
Click Below 👇 & Share This News

പരുമല: ദേവസ്വം ബോർഡ് പമ്പാ കോളേജിലെ സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ് ആൻഡ് കരിയർ പ്ലാനിംഗിന്റെ (പമ്പാ സ്കിൽ സെന്റർ) ആഭിമുഖ്യത്തിൽ ആരംഭിച്ച സിവിൽ സർവീസ് ക്ലബ്ബിന്റെ ഉദ്ഘാടനം മുൻ കേരള ഡി.ജി.പിയും ലീഡ് ഐ.എ.എസ് അക്കാദമി ചീഫ് മെന്ററുമായ ശ്രീ ഋഷിരാജ് സിംഗ് ഐ.പി.എസ് നിർവഹിച്ചു. കോളേജിലെ വിദ്യാർത്ഥികൾക്ക് പുറമെ സമീപ സ്കൂളുകളിലെ കുട്ടികൾക്കും നാട്ടിലെ സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്കും ചിട്ടയായ പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം.  കോളേജ് സ്മാർട്ട് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സുരേഷ് എസ് അധ്യക്ഷത വഹിച്ചു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിജി ആർ പണിക്കർ മുഖ്യപ്രഭാഷണം നടത്തി. സ്കിൽ സെന്റർ കൺവീനർ കിഷോർ ആർ സ്വാഗതവും, സി.എസ്.ഡി.സി.സി.പി അംഗം ഡോ. സംഗീത എസ് നന്ദിയും പറഞ്ഞു. പരുമല ഡി.ബി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ശ്രീമതി ലീന ജെ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി ഷൈനി മോഹൻ, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ. സത്യജിത്ത് എസ് എന്നിവർ ആശംസകൾ അർപ്പിച്ചു.  ഉദ്ഘാടന ചടങ്ങിന് ശേഷം ഗണിതശാസ്ത്ര വിഭാഗത്തിലെ രാമാനുജൻ ഹാളിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ട സിവിൽ സർവീസ് ഉദ്യോഗാർത്ഥികളുമായി ശ്രീ ഋഷിരാജ് സിംഗ് പ്രത്യേക സംവാദം നടത്തി. സിവിൽ സർവീസ് പരീക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ചും ലക്ഷ്യബോധത്തോടെയുള്ള പഠനരീതികളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com