Click Below 👇 & Share This News

മാള മെറ്റ്സ് പോളിടെക്നിക്കിൽ “ദ ഫൈനൽ ചാപ്റ്റർ – യാത്രയയപ്പ് 2026” ചടങ്ങ് സംഘടിപ്പിച്ചു
തൃശ്ശൂർ മാള മെറ്റ്സ് പോളിടെക്നിക്കിൽ “ദ ഫൈനൽ ചാപ്റ്റർ – യാത്രയയപ്പ് 2026” പരിപാടി കോളേജിലെ സെമിനാർ ഹാളിൽ ഗംഭീരമായി നടന്നു.

യാത്രയയപ്പ് പരിപാടി അസി. പ്രൊഫ. അനിത അൽഫോൺസിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അംബികാദേവി അമ്മ ടി. സ്വാഗതം ആശംസിച്ചു. അഡ്വ. ഡോ. ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു. ഇന്നത്തെ യുവതലമുറ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്ന തരത്തിൽ മനസ്സ് പാകപ്പെടുത്തിയെടുക്കണമെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഡോ. പോൾ മുണ്ടാടൻ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ വിദ്യാർത്ഥികൾക്ക് മെമെന്റോയും പ്ലേസ്മെൻ്റ് ലഭിച്ചവർക്ക് മെഡലുകളും വിതരണം ചെയ്തു. തുടർന്ന് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. സുരേന്ദ്രൻ ആറ്റൂർ, ഡിപ്പാർട്ട്മെൻറ് മേധാവികളായ അനീഷ പി. എ., ഫ്രാൻസിസ് പി. എ., രേഖ എം., മൃദുല എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു. അവസാന വർഷ വിദ്യാർത്ഥികൾ അവരുടെ ക്യാമ്പസ് ജീവിതാനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചു. അവരുടെ ഭാവിജീവിതം ഭാസുരമാക്കാൻ അധ്യാപകർ നടത്തിയ കഠിനപ്രയത്നങ്ങളെ അവർ വികാര നിർഭരമായി അനുസ്മരിച്ചു.

ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വിഭാഗം മേധാവി ജിനേഷ് രാജു നന്ദി രേഖപ്പെടുത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com