Click Below 👇 & Share This News

​ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശത്തോടൊപ്പം യുവതലമുറയെ ലഹരിക്കെതിരെ അണിനിരത്തുക എന്ന മഹത്തായ സന്ദേശവുമായി മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച ‘വൺ മില്യൺ തൂഫാൻ ഗോൾസ്’ പെനാൽറ്റി ഷൂട്ട് ഔട്ട് വൻ വിജയമായി. ഫിഫ വേൾഡ് കപ്പ് 2026 ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് ആർട്സ് കോളേജിന് മുന്നിലാണ് ഈ വിപുലമായ കായിക മാമാങ്കം അരങ്ങേറിയത്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമിസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ച്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്, മെറ്റ്സ് പോളിടെക്നിക് കോളേജ് എന്നിവ സംയുക്തമായാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്.


​’ഓരോ ഗോളും ലഹരിക്കെതിരെ’ എന്ന ശക്തമായ ക്യാമ്പയിൻ സന്ദേശമുയർത്തിയാണ് ഈ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചത്. മത്സരം ഉദ്ഘാടനം ചെയ്തത് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സിഇഒ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി ഫുട്ബോൾ പോസ്റ്റിലേക്ക് അടിച്ച് ഗോളാക്കിയാണ് മത്സരം ഉദ്ഘാടനം ചെയ്തത്. തുടർന്ന് ആശംസ സന്ദേശവും നൽകി.

എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ്, ഫിസിക്കൽ എജുക്കേഷൻ അസി. പ്രൊഫ. സനീഷ് കെ.വി തുടങ്ങിയവർ ലഹരിക്കെതിരെയുള്ള യജ്ഞത്തിൽ പങ്കാളികളായി. കായികരംഗത്തോടുള്ള ആഭിമുഖ്യം വളർത്തുന്നതിനൊപ്പം ഇന്നത്തെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന വിപത്തിനെതിരെ യുവമനസ്സുകളിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
​വിദ്യാർത്ഥികളും അധ്യാപകരും കായികപ്രേമികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ആർട്സ് കോളേജിന് മുന്നിൽ നടന്ന ഈ മത്സരത്തിൽ കാണാനായത്. ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തങ്ങളുടെ പെനാൽറ്റി കിക്കുകൾ പൂർത്തിയാക്കി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് അരങ്ങേറി. ബാൻഡ് വാദ്യവും ചടങ്ങിന് കൊഴുപ്പു കുട്ടി.


​ലഹരിമുക്ത സമൂഹത്തിനായി യുവജനങ്ങളെ ഒരുമിച്ച് നിർത്താൻ ഇത്തരം കായിക കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ വ്യക്തമാക്കി. മികച്ച രീതിയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ കായിക മേള വരും തലമുറയ്ക്ക് ഒരു വലിയ സന്ദേശമാണ് പകർന്നു നൽകുന്നത്.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com