Click Below 👇 & Share This News

തൃശൂർ മാള മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വകുപ്പ്, “സാർ എം.ഇ.പി അക്കാദമി”, തൃശ്ശൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച “എച്ച് വി എ സി ഡിസൈൻ ഇൻ ഓട്ടോകാഡ്” വിഷയത്തിലുള്ള ദ്വിദിന ശിൽപശാല വിജയകരമായി സമാപിച്ചു.

രണ്ടുദിവസങ്ങളായി നടന്ന ശിൽപശാലയിൽ എച്ച്.വി.എ.സി (ഹീറ്റിംഗ്, വെന്റിലേഷൻ ആൻഡ് എയർ കണ്ടീഷനിങ്) സംവിധാനങ്ങളുടെ അടിസ്ഥാന തത്വങ്ങൾ, ലോഡ് കാൽക്കുലേഷൻ, ഡക്റ്റ് ഡിസൈൻ, ഓട്ടോകാഡ് ഉപയോഗിച്ചുള്ള എച്ച്.വി.എ.സി പ്ലാനിംഗ്, വ്യവസായ രംഗത്ത് നിലവിൽ ഉപയോഗിക്കുന്ന ഡിസൈൻ രീതികൾ എന്നിവയിൽ സമഗ്രമായ പരിശീലനം നൽകി.
“സാർ എം.ഇ.പി അക്കാദമി”, തൃശ്ശൂരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഹെഡായ ശ്രീ. സന്ധീപ് പി. ആയിരുന്നു റിസോഴ്സ് പേഴ്സൺ. പരിശീലന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് വ്യവസായ മേഖലയിൽ ആവശ്യമായ പ്രായോഗിക അറിവും നൈപുണ്യവും കൈവരിക്കാൻ സഹായിക്കുന്ന രീതിയിൽ ഹാൻഡ്സ്-ഓൺ സെഷനുകളും പ്രോജക്ട് അധിഷ്ഠിത പരിശീലനവും സംഘടിപ്പിച്ചു.

ശിൽപശാലയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. പഠനത്തോടൊപ്പം വ്യവസായ മേഖലയിലെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക മികവ് ഉയർത്തുന്നതിനും ഇത്തരം പരിശീലന പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് പോളിടെക്നിക് മെക്കാനിക്കൽ എൻജിനീയറിങ്ങ് വിഭാഗം മേധാവി പ്രൊഫ. ഫ്രാൻസിസ് പി എ അഭിപ്രായപ്പെട്ടു.

പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച റിസോഴ്സ് പേഴ്സൺ ശ്രീ. സന്ധീപ് പി., മെക്കാനിക്കൽ എഞ്ചിനീയറിംഗ് വകുപ്പ് അധ്യാപകർ, സംഘാടകർ, പങ്കെടുത്ത വിദ്യാർത്ഥികൾ എന്നിവരെ മെയ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അംബിക ദേവി അമ്മ ടി അഭിനന്ദിച്ചു. ഭാവിയിലും വ്യവസായ മേഖലയുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകളിൽ കൂടുതൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് അവർ അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com