Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മണർക്കാട്: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മണർകാട് സെന്റ് മേരീസ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘FIFA Mini World Cup 2026’ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്” ലഹരിവിരുദ്ധ പ്രചാരണവുമായി ബന്ധിപ്പിച്ചാണ് പരിപാടി നടന്നത്. കോളേജ് മാനേജർ ഫാ. സനോജ് കുര്യൻ അധ്യക്ഷത വഹിച്ചു. മണർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ സനീജ് എം. സാലു സ്വാഗതം ആശംസിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.എലിസബത്ത് സക്കറിയ ആശംസകൾ നേർന്ന് വിജയികൾക്കുള്ള ട്രോഫി അനാച്ഛാദനം നിർവഹിച്ചു. രണ്ടാം വർഷ ചരിത്ര വിഭാഗം വിദ്യാർത്ഥിനി അലീന നന്ദി രേഖപ്പെടുത്തി.ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ പേരിലുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.“One Game, One Goal – A Drug Free Tomorrow”, “Say No to Drugs, Choose Life” എന്നീ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച പരിപാടിയിലൂടെ വിദ്യാർത്ഥികളിൽ കായികമനോഭാവവും ലഹരിവിരുദ്ധ ബോധവൽക്കരണവും വളർത്തുക എന്നതായിരുന്നു ലക്ഷ്യം. വിദ്യാർത്ഥികളും അധ്യാപകരും ആവേശപൂർവം പങ്കെടുത്ത ടൂർണമെന്റ് ശ്രദ്ധേയമായി. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മണർകാട് സെന്റ്. മേരിസ് കോളേജിന്റെ മണ്ണിൽ ആഘോഷമായി പരിസ്ഥിതി ദിനാചരണം.