Click Below 👇 & Share This News

തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്, തൃശൂർ ആത്മ ഫൗണ്ടേഷൻ്റെ സി എസ് ആർ പ്രൊജക്റ്റ് ആയ “അലൈറ്റ്” എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി “യുവജനക്ഷേമവും നേതൃത്വവും” എന്ന വിഷയത്തിൽ പ്രത്യേക വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.
എൻ.എസ്.എസ് വോളന്റിയർ അഞ്ജന എ.ജെ ആലപിച്ച എൻ.എസ്.എസ് ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അംബികാദേവി അമ്മ ടി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. രമേഷ് കെ.എൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.
പ്രമുഖ കൗൺസിലറും ട്രെയിനറും ലൈഫ് കോച്ചുമായ ശ്രീ. സി.കെ. സുരേഷ് വർക്ക്‌ഷോപ്പിന് നേതൃത്വം നൽകി. യുവാക്കളുടെ മാനസിക ക്ഷേമം, വ്യക്തിത്വ വികസനം, നേതൃത്വ ഗുണങ്ങൾ വളർത്തൽ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. തുടർന്ന് എൻ.എസ്.എസ് വോളന്റിയർ അശ്വിൻ ഹരി വർക്ക്‌ഷോപ്പിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. രമേഷ് കെ.എൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറിമാരായ കിരൺ എം.എസ്, അർഷീന അർസൽ എന്നിവർ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com