Click Below 👇 & Share This News

ഇരിങ്ങാലക്കുട: മനുഷ്യൻ ഓർമിക്കപ്പെടുന്നത് സമൂഹത്തിന് നൽകുന്ന സംഭാവനകളുടെ പേരിലായിരിക്കുമെന്ന് സി എം ഐ ദേവമാതാ പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ റവ. ഡോ. ജോസ് നന്തിക്കര സി എം ഐ. ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ബി ടെക്, എം ബി എ, എം ടെക്, എം സി എ ബാച്ചുകളുടെ അധ്യയനാരംഭം ‘ ദീക്ഷാരംഭ് 2025’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് സംഭാവന നൽകുന്നവരായി മാറാൻ വിദ്യാർഥികൾ ലക്ഷ്യം വയ്ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജർ ഫാ. ജോയി പീനിക്കപ്പറമ്പിൽ, ഫിനാൻസ് ഓഫീസർ ഫാ. ഡോ. സന്തോഷ് മുണ്ടൻമാണി, ജോയിൻ്റ് ഡയറക്ടർ ഫാ. ഡോ. മിൽനർ പോൾ വിതയത്തിൽ, പ്രിൻസിപ്പൽ ഡോ. പി എ സോളമൻ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി. ജോൺ, സ്റ്റുഡൻ്റ് അഫയെഴ്സ് ഡയറക്ടർ ഡോ എം ടി സിജോ, അക്കാദമിക്ക് ഡയറക്ടർ ഡോ. മനോജ് ജോർജ്, ഡയറക്ടർ റിസർച്ച് ഡോ. എലിസബത്ത് എലിയാസ്, ഡയറക്ടർ ഔട്ട് റീച്ച് ആൻഡ് പ്രഫഷണൽ ഡെവലപ്മെൻ്റ് ഡോ. സുധ ബാലഗോപാലൻ, തുടങ്ങിയവർ പ്രസംഗിച്ചു.എട്ട് ബി. ടെക് പ്രോഗ്രാമുകൾ, രണ്ട് എം ടെക് പ്രോഗ്രാമുകൾ, എം ബി എ, എം സി എ പ്രോഗ്രാം എന്നിവയിലായി എഴുനൂറ്റി അൻപത്തിലേറെ വിദ്യാർഥികളാണ് ഈ വർഷം ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ പ്രവേശനം നേടിയത്.സമ്മേളനത്തിനു ശേഷം ക്രൈസ്റ്റ് കോളേജ് ( ഓട്ടോണമസ്) സെൽഫ് ഫിനാൻസ് വിഭാഗം കോ ഓർഡിനേറ്റർ ഫാ. ഡോ. വിൽസൺ തറയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ക്ലാസ് നയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com