Click Below 👇 & Share This News

കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ സെന്റ് മേരീസ് കോളേജ് (ഓട്ടോണമസ്) 2023-26 ബാച്ച് ബിരുദ – ബിരുദാനന്തര വിദ്യാർത്ഥിനികളുടെ ബിരുദദാന ചടങ്ങ് മരിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം. ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു.എ.ഐ (AI), ഡിജിറ്റൽ സാങ്കേതികവിദ്യകൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വിദ്യാർത്ഥികൾ നിരന്തരം സ്വയം നവീകരിക്കുകയും പുനർനിർമ്മിക്കുകയും ചെയ്ത് മുന്നേറേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ശ്രീ റോജി എം. ജോൺ ചൂണ്ടിക്കാണിച്ചു.സി.എം.സി നിർമ്മല പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സാലി പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മീന കെ. ചെറുവത്തൂർ സ്വാഗതം ആശംസിച്ചു. കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. മീര സി. ആർ ബിരുദ – ബിരുദാനന്തര ഫലങ്ങൾ ഔദ്യോഗികമായി അവതരിപ്പിച്ചു.ബിരുദം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു സംസാരിച്ച കാലിക്കറ്റ് സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ. സി. ഡി. സെബാസ്റ്റ്യൻ, സമൂഹത്തിന് മുതൽക്കൂട്ടാകുന്ന മികച്ച പൗരരായി മാറാൻ ഏവർക്കും സാധിക്കട്ടെ എന്ന് ആശംസിച്ചു.ഹയർ എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ പ്രൊഫ. ഡോ. മാഗി ജോസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഡാലി ഡൊമിനിക് എ, ഡീൻ ഓഫ് അക്കാഡമിക്സ് ഡോ. ജൂലി പി. ലാസർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com