Click Below 👇 & Share This News

മാള: കോട്ടയ്ക്കൽ സെൻ്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ വായനാവാര ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കവിയും എഴുത്തുകാരനും അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടറുമായ അനിഷ് ഹാറൂൺ റഷീദ് നിർവ്വഹിച്ചു. കോളേജ് മാനേജർ റവ. ഫാദർ വാൾട്ടർ തേലപ്പിളളി CMI അധ്യക്ഷനായിരുന്നു. കോളേജ് ഡയറക്ടർ റവ. ഫാദർ ഡോ. വിത്സൻ തറയിൽ, പ്രിൻസിപ്പാൾ മേജർ ഡോ.അൽഫോൻസ് ലിഗോറി . ടി. ഒ., കോമേഴ്‌സ് ഡയറക്ടർ പ്രൊഫ. കെ. എം അഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ശ്രുതി. പി.കെ, അസി.പ്രൊഫസർമാരായ ആശ കെ. ദേവസ്യ, പ്രസീദ കെ.യു, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സാൻജോ പോൾ പുസ്തകാവലോകനം നടത്തി. കോളേജ് ലൈബ്രേറിയൻ ലാൻസിയ ഇ. ജെ. സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി വിധു ഹരിദാസ് നന്ദിയും പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com