Click Below 👇 & Share This News

കുറ്റിപ്പുറം: കെ.എം.സി.ടി ആർട്സ് & സയൻസ് കോളേജിൽ 2023 ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു.തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സി.ആർ പ്രസാദ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ-ചാർജ് എം.ടി ഷംസുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയും IQAC കോ-ഓർഡിനേറ്ററുമായ വിനീത്.കെ സ്വാഗതം ആശംസിച്ചു.കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എ.കെ ഷാഹിന മോൾ, കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നദീർ .എ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ചടങ്ങിൽ വിവിധ വകുപ്പ് മേധാവികളായ ലയാ മോൾ വി (മാനേജ്‌മെന്റ്), ഷീജ കെ സത്യൻ (ഇക്കണോമിക്സ്), അശ്വതി ടി (കമ്പ്യൂട്ടർ സയൻസ്), ഫലീല കെ.എം (സോഷ്യൽ വർക്ക്), ജിനു കെ.വി (ട്രാവൽ & ടൂറിസം) എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിച്ചു. കൊമേഴ്സ് വിഭാഗം മേധാവിയും അക്കാദമിക് കോ-ഓർഡിനേറ്ററുമായ ഷീബ ടി നന്ദി പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com