Click Below 👇 & Share This News

കോഴിക്കോട് സർവ്വകലാശാലയിൽ അഫിലിയേറ്റീവ് ചെയ്ത തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിലവിൽ ഒഴിവുള്ള സീറ്റുകളിൽ അഡ്മിഷൻ നടത്തുന്നു. സെപ്റ്റംബർ 7, 8 തീയതികളിൽ രാവിലെ ഒമ്പതര മുതൽ വൈകിട്ട് മൂന്നുമണി വരെയാണ് അഡ്മിഷൻ. ബി.സി.എ, ബി.ബി.എ (മാർക്കറ്റിങ്ങ്), ബികോം (ഫിനാൻസ്), ബികോം (കോ-ഓപ്പറേഷൻ) ബികോം (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) എന്നീ കോഴ്സുകളിലാണ് ഒഴിവുകൾ ഉള്ളത്. മെറിറ്റ് ഫീസ് മാത്രം നൽകിയാൽ മതി. വളരെ ജോലി സാദ്ധ്യതകൾ ഉള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ്, ഏവിയേഷൻ ആൻഡ് എയർപോർട്ട് മാനേജ്മെൻറ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്. എസിസിഎ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്, എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയങ്ങളിൽ കോഴ്സുകൾ ഇവിടെ ലഭ്യമാണ്.
താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം അന്നേദിവസങ്ങളിൽ നേരിട്ട് കോളേജിൽ ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 9188400953, 9188400958 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com