Click Below 👇 & Share This News

തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗ് എൻഎസ്എസ് യൂണിറ്റിന്റെ “രുധിരസേന”യുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

തൃശൂർ ജില്ലാ ഐ.എം.എ. ബ്ലഡ് ബാങ്കുമായി സഹകരിച്ച് എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലിന്റെ ‘രുധിരസേന’ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗ് പ്രിൻസിപ്പാൾ ഇൻ ചാർജും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ പ്രൊഫ. കെ.എൻ. രമേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൃശൂർ ഐ.എം.എ. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബാലഗോപാൽ എസ്.എം രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു.

എൻഎസ്എസ് വോളന്റിയർ സെക്രട്ടറിമാരായ കിരൺ എം.എസ്., അർഷിന അർസൽ, രുധിരസേന കോർഡിനേറ്റർമാരായ അൻഫൽ എം., ആയിഷ കെ.എസ്. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗ്, മെറ്റ്സ് പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർ ഉൾപ്പെടെ നിരവധി പേർ രക്തം ദാനം ചെയ്തു. ക്യാമ്പിലൂടെ 50 യൂണിറ്റ് രക്തം ശേഖരിച്ചു.

രക്തദാനത്തിനുള്ള അംഗീകാര സർട്ടിഫിക്കറ്റ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ.എൻ. രമേഷ്, മെറ്റ്സ് ഗ്രൂപ്പ് സി.ഇ.ഒ. അഡ്വ. ഡോ. ജോർജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ എൻഎസ്എസ് വളണ്ടിയർ സെക്രട്ടറിമാർ, രുദ്ര സേന കോർഡിനേറ്റർമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

രക്തദാനത്തിൽ പങ്കാളികളായ എല്ലാവരെയും മെറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ എന്നിവർ അഭിനന്ദിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com