Click Below 👇 & Share This News

തൃശൂർ, മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിമുക്തി സെല്ലിന്റെ നേതൃത്വത്തിൽ നെർക്കൂട്ടം, ശ്രദ്ധാ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കേരള സർക്കാർ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

ഇരിങ്ങാലക്കുട സർക്കിൾ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ടി. കെ. ലഹരിയുടെ ദൂഷ്യഫലങ്ങൾ, യുവതലമുറയിൽ ലഹരി ഉപയോഗം വർധിക്കുന്നതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ, ലഹരിക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ക്ലാസ് നയിച്ചു. ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികൾക്കുള്ള ഉത്തരവാദിത്വവും അദ്ദേഹം വിശദീകരിച്ചു.

മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ് പരിപാടിയിൽ സ്വാഗതം ആശംസിച്ചു. വിമുക്തി സെൽ കോ-ഓർഡിനേറ്റർ പ്രൊഫ. ശ്രീലക്ഷ്മി സി. എസ്. നന്ദി രേഖപ്പെടുത്തി.

വിദ്യാർത്ഥികളിൽ ലഹരിക്കെതിരായ അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം ബോധവത്കരണ പരിപാടികൾ സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com