Click Below 👇 & Share This News

എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ 2026–27 അധ്യയന വർഷത്തെ ഇന്റർ സോൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥി അനന്തകൃഷ്ണൻ പി.ബി. വെള്ളി മെഡൽ നേടി.കുമിറ്റേ വിഭാഗത്തിൽ പുരുഷന്മാരുടെ 50 കിലോഗ്രാം കാറ്റഗറിയിലാണ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ അനന്തകൃഷ്ണൻ ഈ നേട്ടം കൈവരിച്ചത്.ഈ നേട്ടത്തിൽ മെറ്റ്സ് കോളേജ് അഭിമാനമാനിക്കുന്നു എന്നും മറ്റു വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി തല സമ്മാനങ്ങൾ നേടാൻ ഇത് പ്രചോദനമാകട്ടെ എന്നും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ ആശംസകൾ സന്ദേശത്തിൽ അറിയിച്ചു.വിദ്യാർഥിയുടെ മികച്ച പ്രകടനത്തിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. പ്രൊഫ. (അഡ്വ.) ഡോ. ജോർജ് കോലഞ്ചേരി, അക്കാദമി ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി., കായികാധ്യാപകൻ പ്രൊഫ. കെ.എം. സനീഷ്, അധ്യാപകർ, ജീവനക്കാർ എന്നിവർ അഭിനന്ദിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com