Click Below 👇 & Share This News

ഇരിഞ്ഞാലക്കുട: യുവപ്രതിഭകളുടെ ചിന്തകൾക്കും നൂതന ആശയങ്ങൾക്കും സർഗാത്മക കഴിവുകൾക്കും വേദിയൊരുക്കിയ സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ‘സെലസ്റ്റാ സെസ്റ്റ് 2K26’-ന്റെ സമാപനച്ചടങ്ങ് നവംബർ 20-ന് പത്മഭൂഷൺ ഫാ. ഗബ്രിയേൽ റിസർച്ച് സെമിനാർ ഹാളിൽ നടന്നു. കാലത്തിനൊപ്പം മുന്നേറുന്ന തലമുറയുടെ കൈകളിൽ സാങ്കേതിക വിദ്യയുടെ ഭാവി തെളിയും എന്ന സന്ദേശമാണ് പരിപാടിയിൽ മുഴുനീളെ ആവർത്തിച്ചത്. സമാപന ചടങ്ങിൽ, പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി ജാസ്മിൻ ജോസ് സ്വാഗതം ആശംസിച്ചു. സെൽഫ് ഫിനാൻസിങ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. സി. റോസ് ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യ മനുഷ്യന്റെ ജീവിതത്തിൽ വെറും ഉപകരണമല്ല, പുതുതലമുറയുടെ വാഗ്ദാനമാണെന്ന് സിസ്റ്റർ കൂട്ടിച്ചേർത്തു. അസോസിയേഷൻ സെക്ര ട്ടറി കുമാരി അൽവീന പോൾ നന്ദി പ്രകാശിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസും വിതരണം ചെയ്തു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com