MOKSHA - AN ASIAN RECORD WINNING KALARI THEATRICAL PERFORMANCE @ Carmel College (Autonomous ) Mala
Click Below 👇 & Share This News

കളരിപ്പയറ്റിൻ്റെ മാസ്മരിക തയിൽ കലയുടെ ചുവടൊരുക്കി ” മോക്ഷ – ഏൻ ഏഷ്യൻ റെക്കോർഡ് വിന്നിംഗ് കളരി തിയ്യ ട്രിക്കൽ ഡ്രാമ “
കാർമ്മലിൻ്റെ മണ്ണിൽ……

മാള: കളരിയുടെ ചടുലതയിൽ സംഗീത താള അകമ്പടിയോടെ ,അഭിനയത്തികവിൻ്റെ ഭാവങ്ങൾ അരങ്ങു തീർത്തപ്പോൾ കാർമ്മലിൻ്റെ മണ്ണൊരു കലാവിസ്മയഭൂമികയായി മാറി. കേരളത്തിൻ്റെ തനതു ആയോധന കലയായ കളരിയുടെ അങ്കപ്പൊലിമയിൽ ഭാവാഭിനയത്തിൻ്റെ തീവ്രാവിഷ്കാരമൊരുക്കി അരങ്ങേറിയ ഈ വ്യത്യസ്തമായ കലാപ്രകടനം, ക്യാമ്പസിൻ്റെ കണ്ണിനും കാതിനും മനസിനും വ്യത്യസ്തമായ ഒരു ദൃശ്യവിരുന്നൊരുക്കി. മെയ് വഴക്കത്തിൻ്റെ മികവിൽ അണിയിച്ചൊരുക്കിയ ഈ അഭിനയ മികവിന് രംഗഭാഷ്യമൊരുക്കിയത് പ്രശസ്ത കളരി മാസ്റ്ററും കളരിപയറ്റ് ഗുരുകുല പാരമ്പര്യ ഗ്ലോബൽ പ്രമോട്ടറും ആയുർവേദ മർമ തെറാപ്പിസ്റ്റും, പുതിയ മുഖം തുടങ്ങി നിരവധി സിനിമകളിലും, നാടകങ്ങളിലും അഭിനയം കാഴ്ചവച്ച ഷൈജു ഗുരുക്കളുടെ നേതൃത്വത്തിൽ പൊന്നാനി VPS കളരിയിലെ ഇരുപതോളം കലാകാരന്മാരാരാണ്.

കാർമ്മൽ കോളേജിലെ ഇന്ത്യൻ നോളജ് സിസ്റ്റം സെൻ്ററിൻ്റെ ആഭിമുഖ്യത്തിലാണ് “മോക്ഷ “
സംഘടിപ്പിച്ചത്.കേരളത്തിൻ്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ , ആയോധന ചുവടുകളാൽ സാമ്രാജ്യാധിനിവേശങ്ങൾക്കെതിരേയുള്ള പ്രതിരോധത്തിൻ്റെ കഥപറയുന്ന കളരിയുടെ ,കാലങ്ങളിലൂടെയുള്ള ചരിത്രഭാഷ്യമാണ് മോക്ഷ . ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉദ്ഘാടനചടങ്ങിൽ ഷൈജു ഗുരുക്കൾ, കോളേജ് പ്രിൻസിപ്പാൾ ഡോ.റിനി റാഫേൽ, ഇന്ത്യൻ നോളജ് സിസ്റ്റം സെൻ്റർ കോർഡിനേറ്ററും ചരിത്ര വിഭാഗം അസി.പ്രൊഫസറുമായ റീന ടി.കെ, മലയാള വിഭാഗം അധ്യാപിക ശ്രീമതി രാജേശ്വരി പി.കെ, വിദ്യാർത്ഥികളായ ആഫ്ര ഷെറിഫ് നിരഞ്ജൻ എസ്.
എന്നിവർ സംസാരിച്ചു

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com