Click Below 👇 & Share This News

ഇരിഞ്ഞാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ബയോടെക്‌നോളജി വിഭാഗം 2026 ജനുവരി 20-ന് “സുസ്ഥിര ആഗോള ആരോഗ്യപരിപാലനത്തിനായുള്ള ബയോടെക്‌നോളജിയിലെ പുരോഗതികൾ” എന്ന വിഷയത്തിൽ ഏകദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. സുസ്ഥിരമായ ആരോഗ്യസംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ബയോടെക്‌നോളജിയുടെ പുതിയ സാധ്യതകൾ അവതരിപ്പിക്കുക എന്നതായിരുന്നു സെമിനാറിന്റെ പ്രധാന ലക്ഷ്യം. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സിജി പി.ഡി അധ്യക്ഷത വഹിച്ചു. കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസസിലെ പ്രൊഫസർ ആൻ്റ് ഹെഡ് ആനി ജോൺ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.യു എസ്സിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് ലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ഫിനോഷ് ജി. തങ്കം ഹൃദയ പുനർജനനത്തിനായുള്ള സ്റ്റം സെൽ തെറാപ്പിയെക്കുറിച്ച് ഓൺലൈൻ പ്രഭാഷണം നടത്തി. ഡോ. അപർണ എം.ബി ജീനോമിക്സ് ഇൻ ഹെൽത്ത് കെയർ എന്ന വിഷയത്തിലും കുമാരി മേഘ്ന മോഹൻദാസ് നാനോമെഡിസിൻ ഡ്രിവൺ ഇന്നോവേഷൻസ്സ് എന്ന വിഷയത്തിലും സംസാരിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ഗവേഷണ പ്രവണതകൾ മനസ്സിലാക്കാൻ സെമിനാർ സഹായകമായി. ബയോടെക്നോളജി അസോസിയേഷൻ സെക്രട്ടറി കുമാരി ഐശ്വര്യ കെ എസ് നന്ദി പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com