Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിങ്ങാലക്കുട :ആകാശവാണിയുടെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ചുള്ള യൂത്ത്ഔട്ട്റീച്ചിന്റെ ഭാഗമായി തൃശൂർ ആകാശവാണിയും ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജിലെ മലയാളവിഭാഗവും സംയുക്തമായി സഹകരിച്ചുകൊണ്ട് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.സെന്റ് ജോസഫ്സ് കോളേജിലെ മരിയൻ ഹാളിൽ വെച്ചുനടന്ന പരിപാടി തൃശ്ശൂർ ആകാശവാണി പ്രോഗ്രാം ഹെഡ് ശ്രീമതി ജയ സി ആർ ഉദ്ഘാടനം ചെയ്തു.മലയാളവിഭാഗം അധ്യാപിക ഡോ.ഉർസുല എൻ. സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസ്സി അധ്യക്ഷപദം അലങ്കരിച്ചു. ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീമതി അഞ്ജു പി അർജുനൻ,മൃദംഗം ആർട്ടിസ്റ്റ് ഡോ.ജയകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മലയാളവിഭാഗം അധ്യക്ഷ ഡോ.ജെൻസി കെ.എ.നന്ദി രേഖപ്പെടുത്തി. പതിനാലു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ രണ്ടാം വർഷ ബി എസ് സി മാത്തമാറ്റിക്സ് വിഭാഗത്തിലെ അനുപ്രിയ, വൃന്ദ രണ്ടാം വർഷ എംഎമലയാളത്തിലെ ശില്പ, കൃഷ്‌ണേന്ദു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സെൻറ് ജോസഫിൽ പൂർവ്വ വിദ്യാർത്ഥിനി സംഗമം 2026 നടന്നു ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സിൽ ഇനിഷ്യോ ഇന്റർനാഷണൽ കോൺഫറൻസിന് തുടക്കം