Click Below 👇 & Share This News

ഇരിഞ്ഞാലക്കുട: ഇകെ. എൻ. വിദ്യാഭാസകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര വിജ്ഞാന പരിപാടി, റിസേർച്ച് സെമിനാർ ഹാളിൽ സംഘടിപ്പിച്ചു. ശാസ്ത്ര ചരിത്രം മനസിലാക്കുകയും യുക്തിയും നിരീക്ഷണവും വിദ്യാർത്ഥികളിൽ വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ ഈ പരിപാടിയുടെ സമാപന ക്ലാസ്സ്‌, സംസ്ഥാന SCERT കൺസൾട്ടന്റ് ഡോ. എം ആർ സുദർശന കുമാർ നയിച്ചു.വിവിധ ശാസ്ത്ര മേഖലയിലെ ഗവേഷണ സാധ്യതകളെക്കുറിച്ചും പുതിയ സ്കൂൾ പാഠ്യപദ്ധതിയുടെ സവിശേഷതകളെ പറ്റിയും അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അപർണ്ണ ശ്രീകുമാർ സ്വാഗതം ആശംസിച്ചു. ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പാളും ഇ.കെ.എൻ സെന്റർ പ്രസിഡന്റുമായ ഡോ. മാത്യു പോൾ ഊക്കൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്‌സ് കോളേജ് ഡീൻ ഓഫ് സയൻസ് ഡോ. നൈജിൽ ജോർജ് സെമിനാർ ഉദ്ഘാടനം ചെയ്തു.സ്റ്റെപ്പ് കൺവീനർ ശ്രീമതി മായ കെ. നന്ദി പറഞ്ഞു. കോളേജിലെ അധ്യാപകരും ഇരിങ്ങാലക്കുടയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com