Click Below 👇 & Share This News

കേരള സർക്കാരിൻ്റെ സെൻ്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ ഭാഗമായ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഇരിഞ്ഞാലക്കുട കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. സി സി ഇ കെ ഡയറക്ടർ ശ്രീമതി ഇഷിത റോയ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി സ്വാഗതം ആശംസിച്ചു.
കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആശ തെരേസ്, ഇരിഞ്ഞാലക്കുട വാർഡ് കൗൺസിലർ ശ്രീ പി. വി. ശിവകുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി. സി. ഇ. കെ. തൃശൂർ കേന്ദ്രത്തിൻ്റെ കോ ഓർഡിനേറ്റർ ശ്രീമതി ബെലിൻഡ എസ്. നന്ദി പ്രകാശിപ്പിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com