Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കേരള സർക്കാരിന്റെ പാർലിമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ പൊളിറ്റിക്സ്, ഹിസ്റ്ററി വിഭാഗങ്ങളുടെയും, ഇലക്ടരൽ ലിറ്ററസി ക്ലബ്, ഫോറം ഫോർ ഡെമോക്രസി ആൻഡ് സോഷ്യൽ ജസ്റ്റിസ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ മോഡൽ പാർലമെന്റ് സംഘടിപ്പിച്ചു. ഭാവി സമൂഹത്തിന് ഭരണഘടനയെയും പാർലമെന്റ് പ്രവർത്തനങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രസിഡന്റിന്റെ നയപ്രഖ്യാപനം, അംഗങ്ങളുടെ സത്യപ്രതിജ്ഞ, അനുശോചന പ്രമേവതരണം, ചോദ്യോത്തരവേള, ശ്രദ്ധക്ഷണിക്കൽ, നിയമനിർമാണം തുടങ്ങി പ്രധാനപെട്ട നടപടിക്രമങ്ങൾ അവതരിപ്പിച്ചു. തൃശ്ശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ പരിപാടി ഉൽഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ. മാർട്ടിൻ കെ എ അധ്യക്ഷനായി.കാലിക്കറ്റ് യൂണിവേഴ്സിറ്റി സേനറ്റ് മെമ്പറും കോളേജ് പ്രൊഫസറും ആയ ഡോ. വി എം ചാക്കോ ആശംസകൾ അർപ്പിച്ച സംസാരിച്ചു. നിയമസഭ റിട്ട. അഡിഷണൽ സെക്രട്ടറി ജി. പി ഉണ്ണികൃഷ്ണൻ, റിട്ട. ജോയിന്റ് സെക്രട്ടറി അനിൽകുമാർ എന്നിവർ വിധികർത്താക്കളായി. പ്രോഗ്രാം കോർഡിനേറ്റർമാരായ അധ്യാപകരായ ബ്ലെസി പോൾ, ഡാലിയ വർഗീസ് എന്നിവർ നേതൃത്വം നൽകി. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation കാലിക്കറ്റ് സർവകലാശാല സെപക് താക്രോ :തൃശൂർ സെൻറ് തോമസ് ചാമ്പ്യൻമാർ. സെന്റ് തോമസ് കോളേജിൽ പ്രകൃതി സംരഷണസംഘം സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു.