Click Below 👇 & Share This News

പുതുക്കാട്: ‘പ്രതീക്ഷ 2026’ എൻ.എസ്.എസ്. ഏഴുദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ് എൻ.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിൽ പുതുക്കാട് ടൗണിൽ വർണ്ണാഭമായ വിളംബര ജാഥ സംഘടിപ്പിച്ചു. ലഹരിമുക്ത, ക്ഷയരോഗമുക്ത സമൂഹസൃഷ്ടി ലക്ഷ്യമിട്ട് സംഘടിപ്പിച്ച ബോധവൽക്കരണ റാലിയിൽ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നിരവധി എൻ.എസ്.എസ്. വോളന്റിയർമാർ അണിനിരന്നു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. അലൻ ലൂക്കോസ്, ഡോ. ട്രീസ പീറ്റർ എന്നിവരുടെയും ക്യാമ്പ് ലീഡർമാരായ അഭിനന്ദ് വി.എസ്., ദിൽന രാജു എന്നിവരുടെയും നേതൃത്വത്തിൽ പുതുക്കാട് ടൗൺ കേന്ദ്രീകരിച്ച് നടന്ന ജാഥയിലൂടെ ലഹരിക്കെതിരെയും ക്ഷയരോഗ പ്രതിരോധത്തെക്കുറിച്ചുമുള്ള ശക്തമായ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ വോളന്റിയർമാർക്കായി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com