Click Below 👇 & Share This News

അതിരപ്പിള്ളി: ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് കോളേജ് ബോട്ടണി,കെമിസ്ട്രി എന്നി വകുപ്പുകളുടെ സഹകരണത്തോടെ അതിരപ്പിള്ളി മുക്കം പുഴ ആദിവാസി ഉന്നതിയിൽ യൂത്ത് എംപവർമെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി ഓണാഘോഷം ഓണമധുരം 2026 സംഘടിപ്പിച്ചു. ക്ലബ് പ്രസിഡണ്ട് ടി.ഗോപിനാഥ് മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സി. ഫ്ലവറെറ്റ് മുഖ്യാതിഥി ആയിരുന്നു.

എബിൻ മാത്യു , ലയൺസ് ഡിസ്ട്രിക്റ്റ് കോ ഒർഡിനേറ്റർ അഡ്വ ജോൺ നിധിൻ തോമസ്, ഡോ ബിനു ടിവി,ഡോ സിനി വർഗീസ്,ഫെനി എബിൻ എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യ കിറ്റുകൾ ,ഓണക്കോടികൾ, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. വിദ്യാർത്ഥിനികളുടെ ഓണപ്പാട്ടുകൾ ആഘോഷത്തിന് മാറ്റേകി .തോമസ് കാളിയങ്കര , ജോസ് തെക്കേത്തല , ജോൺസൺ കണ്ടംകുളത്തി എന്നിവർ നേതൃത്വം നൽകിയ പരിപാടി ശ്രദ്ധേയമായി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com